നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഇന്നത്തെ ആദ്യ ഏകദിനത്തിൽ വിരാട് കോലി ഫോമിലേക്കു തിരിച്ചെത്തുന്നതു കാത്തിരുന്ന ആരാധകർക്കു നിരാശ.
നാഭിയിലെ പരുക്കുമൂലം ഇന്നു കോലി കളിച്ചേക്കില്ല. കോലിക്ക് വിശ്രമം അനുവദിക്കുമെന്നും 14, 17 തീയതികളിൽ നടക്കുന്ന ഏകദിനങ്ങൾക്കായി ടീമിൽ തിരിച്ചെത്തുമെന്നും ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇന്നലെ നോട്ടിങ്ങാമിൽനിന്നു ലണ്ടനിലേക്ക് ഇന്ത്യൻ ടീം പോയ ബസിൽ കോലി ഉണ്ടായിരുന്നില്ല. വൈദ്യ പരിശോധനകൾക്കായാണ് കോലി യാത്ര മാറ്റിവച്ചതെന്നാണു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക