കോഴിക്കോട്: ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി.
ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആറു മാസത്തെ സസ്പെന്ഷന് നല്‍കിയത്.
മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ പരാതി. പരാതി കിട്ടിയ കോളേജ് അധികൃതര്‍ ഒരു പ്രൊഫസറുടെ നേതൃത്ത്വത്തില്‍ മൂന്നംഗ കമ്മീഷനെ അന്വേഷണം നടത്താന്‍ നിയോഗിച്ചു.
കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈസ് പ്രിന്‍സിപ്പള്‍ അധ്യക്ഷനായ സമിതി ശിക്ഷാനടപടി പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച രാത്രി ഹോസ്റ്റലില്‍ വച്ച് റാഗിംഗ് നടന്നുവെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ പരാതി. ക്ലിനിക്കല്‍ റെക്കോര്‍ഡ് എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതിന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി
പ്രതികരിക്കാൻ ഇവിടെ എഴുതുക