കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ്ങ് പരാതി. മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ പരാതി.
പരാതി കിട്ടിയ കോളേജ് അധികൃതര്‍ ഒരു പ്രൊഫസറുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെ അന്വേഷണം നടത്താന്‍ നിയോഗിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെന്ന് വൈസ് പ്രിന്‍സിപ്പള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക