ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ വീണ്ടും ഒരുമിച്ച ചിത്രത്തിനാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.
എലോണിൽ ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ മാത്രമാണെന്നും ഒരു ഫ്ലാറ്റിനകത്താണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ഷാജി കൈലാസ് പറയുന്നു.
ചിത്രം തിയറ്ററിൽ എത്തിക്കാൻ പറ്റില്ലെന്നും വന്നാൽ ലാഗ് ആണെന്ന് ജനങ്ങൾ പറയുമെന്നും സംവിധായകൻ പറഞ്ഞു. കടുവ സിനിമയുമായി നടന്ന പ്രമോഷനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“എലോൺ രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് ദൈർഘ്യം. ഫ്രെയിം ടു ഫ്രെയിം മോഹൻലാൽ ആണ്. എലോൺ കൊവിഡ് സമയത്ത്, ഒരു ഫ്ലാറ്റിനകത്ത് ഷൂട്ട് ചെയ്തതാണ്. അത് തിയറ്ററിൽ കൊണ്ടുവരാൻ പറ്റില്ല.
വന്നാൽ നിങ്ങൾ ലാഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണത്. രണ്ട് തിയറ്ററിലെങ്കിലും ഇറക്കി നോക്കാമെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നുണ്ട്”, എന്നാണ് ഷാജി കൈലാസ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക