അശ്വതി
സാമ്പത്തികമായ വിഷമതകൾ നേരിടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. പ്രതിസന്ധികളെ അതിജീവിക്കും.
ഭരണി
വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി കലഹ സാധ്യത. ചെലവ് അധികരിച്ചു നിൽക്കുന്ന വാരമായിരിക്കും. ദീർഘ യാത്രകൾക്ക് മുതിരരുത്.
കാർത്തിക
പ്രവർത്തന വിജയം കൈവരിക്കും. മേലധികാരികൾ. തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകൾ.
രോഹിണി
തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും. തൊഴിൽപരമായ യാത്രകൾ. പുതിയ സുഹൃദ്ബന്ധങ്ങൾ. മാനസിക സന്തോഷം ലഭിക്കുന്ന വാരമാണ്.
മകയിരം
ഗൃഹ നിർമാണത്തിൽ തടസ്സം. ധനപരമായി വാരം നന്നല്ല. കർമരംഗത്ത് ഉന്നതി. സൗഹൃദങ്ങളിൽ ഉലച്ചിൽ.
തിരുവാതിര
കാര്യപുരോഗതി കൈവരിക്കും. തൊഴിൽപരമായി വാരം അനുകൂലമാണ്. രോഗശമനം കൈവരിക്കും. പ്രവർത്തനങ്ങളിൽ വിജയം.
പുണർതം
മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ ശ്രവിക്കും. കുടുംബ സൗഖ്യ വർധന. ബിസിനസ്സിൽ പുരോഗതി. മാനസികമായ സംതൃപ്തി.
പൂയം
രോഗദുരിതത്തിൽശമനം. മാനസിക സുഖവർധന. പ്രവർത്തനങ്ങളിൽ നേട്ടം. കർമരംഗത്ത് നേട്ടങ്ങൾ. കടബാധ്യതകളിൽ നിന്ന് മോചനം.
ആയില്യം
അവിചാരിത ധനലാഭം ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം. ബന്ധുജനസമാഗമം.
മകം
മംഗളകർമങ്ങളിൽ സംബന്ധിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. സുഹൃദ് സഹായം ലഭിക്കും.
പൂരം
മനസ്സിൽ അനാവശ്യ ചിന്തകൾ. ഗൃഹസുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും. ബന്ധുക്കളെകൊണ്ട് ബുദ്ധിമുട്ടുകൾ. തൊഴിൽ രംഗത്ത് ഒറ്റപ്പെടും.
ഉത്രം
യാത്രകൾ വേണ്ടിവരും. വാതജന്യ രോഗാരിഷ്ടതകൾ. വാഹനം മാറ്റിവാങ്ങുവാൻ ആലോചിക്കും. പ്രണയ ബന്ധങ്ങളിൽ തിരിച്ചടികൾ.
അത്തം
വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവർത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. വാഹനം വാങ്ങുന്നതിന് വാരം അനുകൂലം.
ചിത്തിര
വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളിൽ നിന്നുള്ള പിന്തുണ വർധിക്കും. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗള കർമങ്ങളിൽ സംബന്ധിക്കും.
ചോതി
ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും. തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യമായ മാനസിക ഉത്കണ്ഠ.
വിശാഖം
കുടുംബത്തിൽ മംഗളകർമങ്ങൾനടക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ. ആരോഗ്യപരമായി വാരം പ്രതികൂലം. യാത്രകൾ വേണ്ടിവരും.
അനിഴം
വാഹന വിൽപനയിലൂടെ ധനലാഭം. സുഹൃദ് സഹായം ലഭിക്കും. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും.
തൃക്കേട്ട
ആരോഗ്യപരമായി അനുകൂലമല്ല. ചെറിയ രോഗാരിഷ്ടതകളുണ്ടാവും. സാമ്പത്തികപരമായ വിഷമതകൾ അലട്ടും. ഭാര്യാഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
മൂലം
മാനസിക സന്തോഷം കുറഞ്ഞു നിൽക്കുന്ന കാലമാണ്. തൊഴിൽപരമായ അലച്ചിൽ വർധിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധകുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.
പൂരാടം
നിലനിന്നിരുന്ന തടസ്സങ്ങൾമാറും. സാമ്പത്തികമായി ചെറിയനേട്ടം. പ്രവർത്തനമാന്ദ്യം അനുഭവപ്പെടും. എല്ലാ കാര്യത്തിലും അധിക ശ്രദ്ധപുലർത്തുക.
ഉത്രാടം
ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാധ്യത. സ്വകാര്യസ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാധ്യത. സാമ്പത്തികമായി വാരം അനുകൂലമല്ല .
തിരുവോണം
ആരോഗ്യവിഷമതകൾ നേരിടും. ഔഷധസേവവേണ്ടിവരും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി ഭിന്നതകൾ.
അവിട്ടം
വിദേശതൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ. യാത്രകൾ വഴിനേട്ടം. കടങ്ങൾ വീട്ടുവാൻ സാധിക്കും. സുഹൃത്തുക്കൾക്കായി പണച്ചെലവ്.
ചതയം
കുടുംബപരമായ പ്രശ്നങ്ങൾ. വിവാഹകാര്യത്തിൽ തീരുമാനം. തൊഴിൽപരമായ ചെറിയ മാറ്റങ്ങൾ. പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും.
പൂരുട്ടാതി
ബന്ധുജനങ്ങൾക്ക് രോഗബാധാ സാധ്യത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ. സാമ്പത്തികപരമായി വാരം അനുകൂലം. അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടും.
ഉത്തൃട്ടാതി
ബിസിനസ്സിൽ നിന്ന് ധനലാഭം. തൊഴിലിൽ അനുകൂലമായ സാഹചര്യം. പരീക്ഷകളിൽ വിജയം കൈവരിക്കും. പൊതുപ്രവർത്തനത്തിൽ വിജയം.
രേവതി
സന്താനങ്ങൾക്ക് അസുഖങ്ങൾ ബാധിക്കും. കുടുബപ്രശ്നങ്ങളിൽ ശമനം. തൊഴിൽ മേഖല ശാന്തമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക