തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടിയുടെ ട്വീറ്റ്. സഞ്ജു സാംസൺ ഇതിലും മികച്ചത് അർഹിക്കുന്നുണ്ടെന്ന് ശിവൻകുട്ടി ട്വിറ്ററില്‍ കുറിച്ചു.
കളിയല്ലേ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിനായി പരിഗണിക്കുന്നതെന്നും ശിവൻകുട്ടി ചോദിച്ചു. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിനു പിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.
ഡബ്ലിനിൽ അയർലൻഡിനെതിരെ സഞ്ജു സാംസണ് അർധസെഞ്ചുറി നേടിയിരുന്നു. 42 പന്തുകൾ നേരിട്ട താരം 77 റൺസെടുത്താണു പുറത്തായത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും പ്ലേയിങ് ഇലവനിൽ ഇറക്കിയിരുന്നില്ല. രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിൽ താരത്തെ ഉള്‍പ്പെടുത്തിയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക