ന്യൂഡൽഹി: എം.എം.മണിയുടെ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഐ നേതാവ് ആനി രാജ. മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് അവർ പറഞ്ഞു.
‘അവഹേളനം ശരിയോ എന്ന് മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണം. കാലങ്ങളായി ഇടത് സ്ത്രീപക്ഷ രാഷ്ട്രീയ പ്രവർത്തനമാണ് ഡൽഹിയിൽ നടത്തുന്നത്. ഭീഷണിക്ക് വഴങ്ങില്ല. നരേന്ദ്ര മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താനായില്ല’ – അവർ പറഞ്ഞു.
നിയമസഭയിൽ കെ.കെ.രമ എംഎൽഎയ്ക്കെതിരെ മണി നടത്തിയ ‘വിധവയായത് വിധി’ പരാമർശത്തെ ആനി രാജ വിമർശിച്ചിരുന്നു. ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് മണി നടത്തിയതെന്നായിരുന്നു വിമർശനം.
ഇതിനു പിന്നാലെയാണ് ആനി രാജയെ വിമര്‍ശിച്ച് എം.എം.മണി രംഗത്തെത്തിയത്. ‘ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ, നമ്മുടെ പ്രശ്നങ്ങൾ അറിയില്ലല്ലോ’– എന്നായിരുന്നു മണിയുടെ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക