അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് താരസംഘടനയായ ‘അമ്മ’. നരേൻ, റഹ്മാൻ, കനിഹ, റിയാസ്ഖാൻ തുടങ്ങിയ താരങ്ങൾ ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
ചെന്നൈയിൽ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്ന കനിഹയാണ് വിയോഗവാർത്ത അറിഞ്ഞ ഉടൻ പ്രതാപ് പോത്തന്റെ വസതിയിൽ എത്തിയത്. പിന്നാലെ മറ്റു താരങ്ങളുമെത്തി. അമ്മ സംഘടനയെ പ്രതിനിധീകരിച്ച് താരങ്ങൾ പ്രതാപ് പോത്തന്റെ ഭൗതികദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക