ഷാര്‍ജ: യുഎഇയില്‍ കെട്ടിടത്തിന്റെ 11-ാം നിലയില്‍ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരന് മരിച്ചു. അല്‍ താവുന്‍ ഏരിയയില്‍ വ്യാഴാഴ്ച രാത്രി 12.30നാണ് സംഭവം ഉണ്ടായതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
46കാരനായ ഇന്ത്യക്കാരനാണ് മരിച്ചത്. അപ്പാര്‍ട്ട്മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.
ഇന്ത്യക്കാരന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുകയാണെന്നും ഷാര്‍ജ പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക