ആദ്യ പ്രദർശനം നടക്കുന്നതിന് മുന്നോടിയായി ഗ്രാൻഡ് വിറ്റാരയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മാരുതി സുസുക്കി.
സെഗ്മെന്റിലെ ഏറ്റവും വലിയ സൺറൂഫുമായി എത്തുന്ന വാഹനത്തിന് സുസുക്കിയുടെ ഓൾ ഗ്രിപ് ഓൾ വീൽ ഡ്രൈവുമുണ്ട്.
രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലും എസ്–ക്രോസിലുമുള്ള ഓൾവീൽ ഡ്രൈവ് സിസ്റ്റമായിരിക്കും ഇന്ത്യൻ മോഡലിലുമെത്തുക. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് മോഡുകൾ ഈ എസ്യുവിയിലുണ്ട്.
ഗ്രാൻഡ് വിറ്റാര എന്ന പേരിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ ബുക്കിങ്ങും മാരുതി ആരംഭിച്ചിട്ടുണ്ട്. 11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്യുവി ബുക്ക് ചെയ്യാം.
ഇന്ത്യൻ എസ്യുവി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ വാഹനം സൃഷ്ടിക്കുമെന്നാണ് മാരുതി പറയുന്നത്. ഈ മാസം 20ന് ഗ്രാൻഡ് വിറ്റാരയുടെ ആദ്യ പ്രദർശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക