ചൈനീസ് കമ്പനിയായ ഷഓമിയുടെ പുതിയ സ്മാർട് സ്പീക്കർ ഇന്ത്യയിലെത്തി. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളുമായാണ് ഷഓമി സ്മാര്‍ട് സ്പീക്കര്‍ വരുന്നത്. സ്മാർട് സ്പീക്കർ കൂടി അവതരിപ്പിച്ചതോടെ ഷഓമിയുടെ സ്മാർട് ഗൃഹോപകരണങ്ങളുടെ വിഭാഗം വിപുലീകരിച്ചു.
ഐആർ കൺട്രോൾ, സ്മാർട് ഹോം കൺട്രോൾ സെന്റർ, ബാലൻസ്ഡ് സൗണ്ട് ഫീൽഡ്, എൽഇഡി ക്ലോക്ക് ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
ബിൽറ്റ്-ഇൻ സ്മാർട് വോയ്സ് അസിസ്റ്റന്റും ബ്ലൂടൂത്ത് 5.0യുമായാണ് സ്പീക്കർ വരുന്നത്. 1.5 ഇഞ്ച് മോണോ സ്പീക്കറാണ് ഇതിന്റെ മറ്റൊരു സവിശേഷത.
ഇന്ത്യയിലെ മികച്ച മൂന്ന് സ്മാർട് സ്പീക്കർ ബ്രാൻഡുകളിലൊണ് ഷഓമി, ഇതിനാൽ ഉപഭോക്താക്കളുടെ ആവശ്യങ്ങളെയും മുൻഗണനകളെയും കുറിച്ച് കമ്പനിക്ക് ആഴത്തിലുള്ള ധാരണയുണ്ട്.
ഇതിനനുസരിച്ചാണ് പുതിയ സ്മാർട് സ്പീക്കർ അവതരിപ്പിച്ചതെന്ന് ഷഓമി ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫിസർ രഘു റെഡ്ഡി പറഞ്ഞു
ഐആർ നിയന്ത്രണമുള്ള ഷഓമി സ്മാർട് സ്പീക്കർ മി.കോം, മി ഹോംസ്, ഫ്ലിപ്കാർട്ട്.കോം, റീട്ടെയിൽ സ്റ്റോറുകൾ വഴി 4,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഷഓമി സ്മാർട് സ്പീക്കറിന്റെ ഡിസൈനും മികച്ചതാണ്.
റൂമിലെ വെളിച്ചവുമായി പൊരുത്തപ്പെടുന്ന അഡാപ്റ്റീവ് ബ്രൈറ്റ്നസിനെ പിന്തുണയ്ക്കുന്ന എൽഇഡി ഡിസ്പ്ലേയോടെയാണ് ഇത് വരുന്നത്.
സ്മാർട് സ്പീക്കർ ഒരു അലാറമായി ഉപയോഗിക്കാനും അലാറം സജ്ജീകരിക്കുമ്പോൾ ഇഷ്ടപ്പെട്ട പാട്ടുകൾ, ഗായകർ, സീനുകൾ എന്നിവ തിരഞ്ഞെടുക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക