മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് വീണ നന്ദകുമാർ. ഇപ്പോൾ താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായി മാറിയിരിക്കുന്നത്. മദ്യപാന ശീലത്തെ കുറിച്ചാണ് താരം ഈ അഭിമുഖത്തിൽ തുറന്നു പറയുന്നത്.
താൻ പൊതുവേ സൈലൻറ് ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്നാണ് താരം പറയുന്നത്. അധികം സംസാരിക്കാറില്ല എന്ന് പലരും പറയാറുണ്ട് എന്നും അവർക്കുള്ള മറുപടിയാണ് എന്ന നിലയിലും ആണ് താരം ഈ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞത്.
രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കും എന്നാണ് വീണയുടെ പ്രസ്താവന. ഇത് വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. നിരവധി ആളുകൾ ആണ് താരത്തെ ട്രോൾ ചെയ്തുകൊണ്ട് രംഗത്ത് എത്തിയത്.
ഇന്നത്തെ തലമുറയിലെ മിക്ക കുട്ടികളും ബിയർ കഴിക്കുന്നവരാണ് എന്നും അത് തുറന്നു പറയുന്നതിൽ ഒരു കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് താരം പറയുന്നത്.
മറ്റൊരാളെ ദ്രോഹിക്കുന്ന കാര്യം ഒന്നും അല്ലല്ലോ ഇത് എന്നാണ് താരം ചോദിക്കുന്നത്. ഇതൊക്കെ ഓരോരുത്തരുടെ സ്വകാര്യമായ ഇഷ്ടങ്ങളാണ് എന്നും താരം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക