തിരുവനന്തപുരം: യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.
വൃത്തികെട്ട, നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇന്നത്തെ ടിക്കറ്റ് റദ്ദാക്കി. നിയമവിരുദ്ധമായ നടപടിയാണ് ഇൻഡിഗോ കമ്പനി സ്വീകരിച്ചത്.
നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനുള്ള വിലക്ക് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക