അശ്വതി
സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തും. ആർജിച്ച അറിവ് പകർന്നു കൊടുക്കുന്നതിൽ ആത്മാഭിമാനം തോന്നും. അവ്യക്തമായ പണമിടപാടുകളിൽനിന്നും യുക്തിപൂർവം പിന്മാറും.
ഭരണി
പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമർപ്പിക്കുവാൻ തയാറാകും. ശാസ്ത്രീയവശം ഉൾക്കൊണ്ട് പ്രായോഗികവശം അറിഞ്ഞ് പ്രവർത്തിച്ചാൽ ലക്ഷ്യപ്രാപ്തി കൈവരും. സഹോദരങ്ങളുടെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ തയാറാകും.
കാർത്തിക
ഈശ്വര പ്രാർഥനകളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ഉദ്യോഗസ്ഥരുടെ സഹകരണത്താൽ തൊഴിൽപരമായ അനിശ്ചിതാവസ്ഥകളെ തരണംചെയ്യും. അധികൃതരുടെ പ്രീതിനിമിത്തം സ്ഥാനക്കയറ്റം ഉണ്ടാകും. ഊഹക്കച്ചവടത്തിൽ നിന്നും പിൻമാറുവാൻ ഉൾപ്രേരണയുണ്ടാകും.
രോഹിണി
സഹപ്രവർത്തകർ അവധിയായതിനാൽ കൂടുതൽ സമയം ജോലിചെയ്യേണ്ടതായി വരും. ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും. കീഴ്ജീവനക്കാരുടെ പിൻബലത്താൽ പുതിയ കരാറു ജോലികൾ ഏറ്റെടുക്കും.
മകയിരം
പഠിച്ച വിഷയങ്ങൾ സംതൃപ്തിയോടുകൂടി അവതരിപ്പിക്കുവാൻ സാധിക്കും. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുവാൻ സാധിക്കും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.
തിരുവാതിര
ഈശ്വരാർപ്പിതമായി ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ ഉത്സാഹമുണ്ടാകും. പദ്ധതി ആസൂത്രണ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ ആത്മാഭിമാനം തോന്നും. ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും.
പുണർതം
അപേക്ഷിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുവാൻ സാധിക്കുമെങ്കിലും സാമ്പത്തികനേട്ടം കുറയും. ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം മനസ്സമാധാനത്തിനു വഴിയൊരുക്കും.
പൂയം
സുവ്യക്തമായ കർമപദ്ധതിക്കു പണം മുടക്കുവാൻ തയാറാകും. തൊഴിൽ മേഖലകളിലുള്ള അനിശ്ചിതാവസ്ഥ തരണംചെയ്ത് ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും.
ആയില്യം
പഠിച്ച വിഷയമാണെങ്കിലും പരീക്ഷയിൽ തൃപ്തിയാകുംവിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. ആത്മാർഥ സുഹൃത്തിനു തൊഴിൽ നൽകുവാൻ നിർബന്ധിതനാകും. വിദേശത്തു വസിക്കുന്ന ബന്ധു വിരുന്നുവരും.
മകം
മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ജീവിതപങ്കാളിയുടെ ആശയങ്ങൾ ജീവിത യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ സർവാത്മനാ സ്വീകരിക്കും. വിവേകത്തോടു കൂടിയുള്ള സമീപനം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാൻ ഉപകരിക്കും.
പൂരം
പരീക്ഷയിൽ ആത്മവിശ്വാസത്തോടുകൂടി അവതരിപ്പിക്കുവാൻ സാധിക്കും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. മേലധികാരിക്കു തൃപ്തിയാകുംവിധത്തിൽ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. വാഹനം മാറ്റിവാങ്ങുവാനിടവരും.
ഉത്രം
മുടക്കിയ പണം തിരിച്ചു ലഭിക്കുന്ന വിധത്തിൽ ഭൂമിവിൽപന സാധ്യമാകും. പ്രതീക്ഷിച്ച നേട്ടമില്ലാത്തതിനാൽ വിദേശയാത്ര ഉപേക്ഷിക്കും. അധ്വാനഭാരത്താൽ അവധിയെടുക്കും.
അത്തം
കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. പ്രവർത്തന മേഖലകളിൽനിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും.
ചിത്തിര
മഹാരഥന്മാരുടെ ആപ്തവചനങ്ങൾ യുക്തമായ തീരുമാനങ്ങൾ കൈകൊള്ളുവാൻ ഉപകരിക്കും. വിവിധോദേശ്യങ്ങൾക്കായി അവധിയെടുക്കും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും.
ചോതി
ബൃഹത്പദ്ധതികൾ ഉപേക്ഷിച്ച് ചെറിയ പദ്ധതികൾ രൂപകൽപന ചെയ്യും. പഠനകാര്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ പ്രത്യേക ഈശ്വര പ്രാർത്ഥനകൾ നടത്തും. സുഹൃത്തിന് ഉദ്യോഗം നഷ്ടപ്പെട്ടതിനാൽ മനോവിഷമം തോന്നും. വരവും ചെലവും തുല്യമായിരിക്കും. മുൻകോപം നിയന്ത്രിക്കണം.
വിശാഖം
വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിച്ചതിനാൽ കൂടുതൽ വിഷയങ്ങൾ പഠിക്കുവാൻ തയാറാകും. സുവ്യക്തമായ കർമപദ്ധതികൾക്ക് പണം മുടക്കുവാൻ തയാറാകും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുവാനുള്ള സാഹചര്യമുണ്ടാകും.
അനിഴം
ഇടപെടുന്ന കാര്യങ്ങൾ ശുഭപരിസമാപ്തിയിലെത്തിക്കുവാൻ സാധിക്കും. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാൻ സാധിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഉദ്യോഗം ഉപേക്ഷിക്കും. വിതരണ രംഗങ്ങളിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകുകയില്ല.
തൃക്കേട്ട
തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. അവ്യക്തമായ പണമിടപാടുകളിൽനിന്നും യുക്തിപൂർവം പിന്മാറണം. സഹപ്രവർത്തകരുടെ ചുമതലകൾകൂടി ഏറ്റെടുക്കുവാനിടവരും.
മൂലം
ആത്മവിശ്വാസത്തോടുകൂടി പരീക്ഷ എഴുതുവാൻ സാധിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാനുള്ള സാഹചര്യമുണ്ടാകും. വ്യാപാര–വ്യവസായ സ്ഥാപനങ്ങളിൽ ചെലവിനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
പൂരാടം
സർവർക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കുവാൻ സാധിക്കുന്നതിൽ ആശ്വാസമാകും. ഏറെക്കുറെ പണിപൂർത്തിയാക്കിയ ഗൃഹം താരതമ്യേന കുറഞ്ഞവിലയ്ക്ക് വാങ്ങുവാൻ തയാറാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ഉത്രാടം
വിദ്യാർഥികൾക്കു തൃപ്തിയാകും വിധത്തിൽ പരീക്ഷയിൽ അവതരിപ്പിക്കുവാൻ സാധിക്കും. സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുവാൻ ധനകാര്യ സ്ഥാപനത്തെ ആശ്രയിക്കും. വിവിധങ്ങളായ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും.
തിരുവോണം
ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. പുനരാലോചനയിൽ ഒരുപരിധിയിലധികം പണം മുടക്കിയുള്ള പ്രവർത്തനങ്ങളിൽനിന്നും പിന്മാറും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ട് പ്രവർത്തിക്കുവാനുള്ള യുക്തിയും ആശയവും വന്നുചേരും.
അവിട്ടം
സ്വപ്രയത്നത്താൽ ആർജിച്ച അറിവ് മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സന്താനങ്ങൾക്ക് എല്ലാപ്രകാരത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മേലധികാരികൾക്കും സഹപ്രവർത്തകർക്കും ഉദ്യോഗം നഷ്ടപ്പെട്ടതിനാൽ ആശങ്ക വർധിക്കും.
ചതയം
അശ്രാന്ത പരിശ്രമത്താൽ തൊഴിൽപരമായ അനിഷ്ടാവസ്ഥകൾ തരണംചെയ്യും. പഠിച്ച വിഷയങ്ങൾ തൃപ്തിയാകും വിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും.
പൂരുരുട്ടാതി
ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാപാര– വ്യവസായ മേഖലകളിൽ ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. കുടുംബസമേതം വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
ഉത്രട്ടാതി
മേലധികാരി പറഞ്ഞാലും പരസ്പര വിരുദ്ധമായ പ്രവൃത്തികളായതിനാൽ പിന്മാറുവാൻ തീരുമാനിക്കും. അതിരുകടന്ന ആത്മവിശ്വാസം ഉപേക്ഷിച്ച് അശ്രാന്ത പരിശ്രമം ചെയ്താൽ വിദ്യാർഥികൾക്കു പരീക്ഷകളിൽ വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും.
രേവതി
ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര– വ്യവസായ മേഖലകളിൽ പ്രവേശിക്കുന്നത് അബദ്ധമാകും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. ആഗ്രഹസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക