മങ്കിപോക്സിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും.
രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലും സ്വദേശമായ കൊല്ലത്തും എത്തി സംഘം സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്കുള്ള മാനദണ്ഡത്തിൽ ആവശ്യമായ നിർദേശങ്ങളും സംഘം നൽകും.
ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങുന്ന സംഘം വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറും .
പ്രതികരിക്കാൻ ഇവിടെ എഴുതുക