തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവരുൾപ്പടെയുള്ളവർക്ക് ഇന്ന് ആരോഗ്യവകുപ്പ് പരിശീലനം നൽകും.
പൊതുജനങ്ങൾക്കും യൂടൂബിൽ പരിശീലന പരിപാടി കാണാൻ അവസരമുണ്ട്. ഇന്ന് രാവിലെ 11 മണി മുതൽ 12 വരെയാണ് പരിശീലന പരിപാടി.
പൊതുജനങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കാം. https:/youtube/FC1gsr9y1BI എന്ന ലിങ്ക് വഴിയാണ് മങ്കിപോക്സ് പ്രതിരോധത്തിൽ പരിശീലനം.
അതേസമയം, എല്ലാ എയർപോർട്ടുകളിലും ഹെൽപ്പ് ഡെസ്ക്ക് സജ്ജമാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലെത്തി. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്പ് ഡെസ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക