ആലപ്പുഴ: അരൂരിൽ 180 ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്നാട് നീലഗിരി സ്വദേശി സ്റ്റെഫിന്, കാസര്‍കോട് സ്വദേശി മുഹമ്മദ് റസ്താന്‍, കണ്ണൂര്‍ സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച കാറില്‍ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയും ഉണ്ടായിരുന്നു. ദേശീയപാതയില്‍ എരമല്ലൂർ നിക്കോളാസ് ആശുപത്രിക്കു സമിപം അരൂര്‍ പൊലീസും ആലപ്പുഴ ജില്ലാ പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ വാഹന പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക