തെന്നിന്ത്യൻ താരസുന്ദരി നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോ ഉടൻ സ്ട്രീമിംഗ് തുടങ്ങുമെന്ന് നെറ്റ്ഫ്ലിക്സ്. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്.
താരങ്ങളുടെ വിവാഹ വീഡിയോ സ്ട്രീം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നയൻതാരയുടെയും വിഘ്നേഷിന്റെ ചിത്രം പങ്കുവച്ച് സ്ട്രീമിംഗ് വിവരം നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്.
സ്ട്രീം ചെയ്യുന്നതില്‍ നിന്ന് പിന്മാറിയെന്ന വാർത്തകളോട് നെറ്റ്ഫ്ലിക്സ് ഇന്ത്യ തലവൻ ടാന്യ ബാമി പ്രതികരിച്ചിരുന്നു. പുതുമയുള്ള കണ്ടന്റുകള്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്പ്പോഴും പ്രേക്ഷകരിൽ എത്തിക്കാറുണ്ട്തങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകന് ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ അത്ഭുതകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കുമെന്നാണ് ടാന്യ ബാമി വ്യക്തമാക്കിയിരുന്നത്.
ജൂണ്‍ 9ന് മഹാബലിപുരത്തുവച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം. ഷാരൂഖ് ഖാന്, കമല്‍ ഹാസന്, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോർട്ടിൽ ആയിരുന്നു വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക