നയന്‍താര–വിഘ്നേഷ് ശിവൻ വിവാഹം നെറ്റ്ഫ്ലിക്സിലൂടെ തന്നെ സ്ട്രീം ചെയ്യും. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്.
വിവാഹ വിഡിയോയിൽ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് നെറ്റ്ഫ്ലിക്സിന്റെ പ്രഖ്യാപനം.
‘‘തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകള്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്പ്പോഴും പ്രേക്ഷകരിലെത്തിക്കാറുണ്ട്. നയന്‍താര ഒരു സൂപ്പര്‍താരമാണ്.
ഇരുപത് വര്‍ഷത്തോളമായി അവര്‍ സിനിമയില്‍ നിറഞ്ഞു നില്ക്കുന്നു. ഞങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകന് ഗൗതം മേനോനും ചേര്‍ന്ന്, നയന്‍താരയുടെ വിസ്മയകരമായ ആ യാത്ര പ്രേക്ഷകരില്‍ ഉടനെയെത്തിക്കാന്‍ കാത്തിരിക്കുന്നു. അത് മനോഹരമായിരിക്കും.’’- നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി ടാന്യ ബാമി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക