അശ്വതി മുതല്‍ രേവതി വരെയുള്ള നാളുകാരുടെ 2022 ജൂലൈ 24 മുതല്‍ 30 വരെയുള്ള സമ്പൂര്‍ണ നക്ഷത്രഫലം അറിയാം
അശ്വതി
വിദേശ യാത്രാശ്രമം വിജയിക്കും. പരോപകാരപ്രദമായ കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. തൊഴില്‍രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.
ഭരണി
തൊഴില്‍രംഗത്ത് നിലനിന്നിരുന്ന അനിശ്ചിതത്വം മാറും. ബന്ധുക്കള്വഴി കാര്യലാഭം. വ്യവഹാരവിജയം ലഭിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും.
കാർത്തിക
മനസ്സ് അസ്വസ്ഥമായ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. ഭവനമാറ്റത്തിന് സാധ്യത.
രോഹിണി
പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ബിസിനസില്‍ നേട്ടങ്ങള്‍.
മകയിരം
ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്ടസ്ഥലത്തേക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം.
തിരുവാതിര
ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും.
പുണർതം
ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. ഗൃഹനിര്മാണത്തില് പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവു പുലര്‍ത്താന്‍ സാധിക്കും.
പൂയം
സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. തൊഴിലന്വേഷകര്‍ക്ക് ഉത്തമ ജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്ക്കുവാന് സാധ്യതയുണ്ട്.
ആയില്യം
സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. എങ്കിലും ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും. സഹോദരങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും.
മകം
ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും.
പൂരം
പൊതു രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. ചെറിയ രോഗദുരിത സാധ്യത. പണമിടപാടുകളിൽ നേട്ടം .
ഉത്രം
അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. അടുത്ത ബന്ധുക്കള്‍ വഴി നേട്ടം.
അത്തം
ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. വിദേശത്തുനിന്നും നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. തികച്ചും അവിചാരിതമായി കൈവശത്തിലിരുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടേക്കാനിടയുണ്ട്.
ചിത്തിര
ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. സ്ഥലംമാറ്റം ഉണ്ടാകും. ദീര്ഘയാത്രകള് വേണ്ടിവരും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും.
ചോതി
ബന്ധുജനഹായം പ്രതീക്ഷിക്കാം. ധനപരമായി വാരം അനുകൂലം. ഉദ്യോഗാർഥികൾക്ക് അനുകൂല സമയമാണ്. ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും.
വിശാഖം
ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. വാഹന യാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്.
അനിഴം
ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാം. സ്ത്രീജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം.
തൃക്കേട്ട
ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയ്ക്ക് സാധ്യത. തൊഴിൽപരമായി മികച്ച വാരം. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ നേട്ടം കൈവരിക്കും. സഹോദരങ്ങള്‍ക്കു നേട്ടം. സാമ്പത്തിക നേട്ടം കൈവരിക്കും.
മൂലം
ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്ക്കുന്നു. വിദ്യാഭ്യാസപരമായ നേട്ടം കൈവരിക്കും. ദീർഘകാല വ്യവഹാരങ്ങളില്‍ വിജയം. സുഹൃത്തുക്കളുടെ തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും. അവിചാരിത ധനലാഭം പ്രതീക്ഷിക്കാം.
പൂരാടം
സാമ്പത്തിക വിഷമതകള്‍ ശമിക്കും. സന്താനങ്ങള്ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നു ചേര്‍ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് സാധിതമാകും.
ഉത്രാടം
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. മംഗളകർമങ്ങളിൽ സംബന്ധിക്കും. സ്വപ്രയത്നത്താല്‍ വിജയം. നേട്ടങ്ങള്‍ മനഃസന്തോഷം നല്‍കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.
തിരുവോണം
ജീവിതസുഖം വര്‍ധിക്കും. സ്വന്തം കഴിവിനാല് കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാകും.
അവിട്ടം
ദാമ്പത്യപരമായി നിലനിന്നിരുന്ന ഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്ടിയുണ്ടാകും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തു തീര്‍ക്കേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുള്ള അരിഷ്ടത നേരിടും.
ചതയം
വിദ്യാര്‍ഥികള്‍ക്ക് ഉയര്ന്നവിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. സുഹൃത്തുക്കളുമായി വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.
പൂരുരുട്ടാതി
വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും.
ഉത്തൃട്ടാതി
അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. കര്‍ണ രോഗബാധ. ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന് സാധ്യത. കാര്യങ്ങൾ സാധിക്കുവാൻ ആവശ്യത്തിലധികം പരിശ്രമിക്കേണ്ടി വരും.
രേവതി
തൊഴില്‍രംഗത്ത് നിലനിന്നിരുന്ന തടസങ്ങള്‍ മാറും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് വാരം അനുകൂലമാണ്. താല്‍ക്കാലിക ജോലികൾ സ്ഥിരപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക