ബംഗളൂരു: ബംഗളൂരുവിൽ കാണാതായ തത്തയെ കണ്ടെത്തിയ യുവാവിന് 85,000 രൂപ പാരിതോഷികം. കാണാതായ തത്തയെ കണ്ടെത്തിയയാൾക്ക് 50,000 രൂപ ഉടമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുകയേക്കാൾ 35,000 രൂപ അധികം ലഭിക്കുകയായിരുന്നു.
ജൂലൈ 16നാണ് ആഫ്രിക്കൻ തത്തയായ റുസ്തമിനെ കാണാതായത്. കർണാടകയിലെ തുമകുരുവിലെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയ്ക്കാണ് തത്ത പറന്നത്. ഇവിടെ തത്തയെ കണ്ട ശ്രീനിവാസ് അതിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
പിന്നീടാണ് തത്തയുടെ ഉടമസ്ഥൻ തത്തയെ തിരയുന്നുണ്ടെന്ന് ശ്രീനിവാസ് അറിയുന്നത്. തത്തയുടെ ഉടമയായ അർജുന് അതിനെ തിരികെ നൽകിയ ശ്രീനിവാസിന് അർജുൻ 85,000 രൂപ നൽകുകയായിരുന്നു. തത്തയെ കിട്ടിയതിന് ശേഷം അതിന് നല്ല രീതിയിൽ ഭക്ഷണം നൽകുകയും പരിപാലിക്കുകയും ചെയ്തതിനാണ് 35,000 രൂപ അധികം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക