ആമസോൺ പ്രൈം ഡേ വിൽപന ഇന്ന് രാത്രി അവസാനിക്കും. കഴിഞ്ഞ 24 മണിക്കൂറിൽ ആമസോണിൽ വൻ കച്ചവടമാണ് നടന്നത്. മുൻനിര ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവാണ് നൽകുന്നത്.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് കാർഡുകൾക്ക് 10 ശതമാനം അധിക കിഴിവും ലഭിക്കും. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച്, കൂപ്പൺ ഓഫറുകളും ഉപയോഗപ്പെടുത്താം.
സാംസങ് ഗാലക്സി എ20 എഫ്ഇ 5ജി ഫോൺ 33,990 രൂപയ്ക്ക് വാങ്ങാം. എന്നാൽ നേരിട്ടുള്ള കിഴിവ് ലഭിക്കില്ല. ഈ വില ബാങ്ക്, കൂപ്പൺ ഓഫറുകളിൽ മാത്രമാണ് സാധ്യമാകുക. സാംസങ് അടുത്തിടെയാണ് ഈ ഫോണിന് വിലക്കുറച്ചത്.
വൺപ്ലസ് 10ആർ ബാങ്ക്, കൂപ്പൺ ഓഫറുകൾക്കൊപ്പം 33,999 രൂപയ്ക്ക് ലഭ്യമാണ്. 80W ഫാസ്റ്റ് ചാർജ്, മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് പ്രോസസർ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ.
മുൻനിര സ്മാർട് ഫോണായ ഷഓമി 12 പ്രോ ബാങ്ക് ഓഫറിനൊപ്പം 51,999 രൂപയ്ക്ക് ലഭ്യമാകും. ഇതിൽ 2കെ അമോലെഡ് ഡിസ്പ്ലേ, 50-മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസർ എന്നിവയും ഉൾക്കൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക