പാലക്കാട്: പൊലീസ് ക്വാർട്ടേഴ്സിൽ സിവിൽ പൊലീസ് ഓഫിസറെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലങ്കോട് സ്റ്റേഷനിൽ ജോലി ചെയ്യുന്ന വണ്ടിത്താവളം വിളയോടി വടുകത്തറയിൽ ശ്രീൽസൻ (40) ആണു മരിച്ചത്.
ജോലിക്കു വന്ന ശേഷം ആളെ കാണാത്തതിനെ തുടർന്നു സ്റ്റേഷനിൽനിന്നും വീട്ടിൽനിന്നും ഫോണിൽ തുടർച്ചയായി ബന്ധപ്പെട്ടു.
ഫോൺ എടുക്കാത്തതിനെ തുടർന്നു വൈകിട്ട് ആറരയോടെ ഇൻസ്പെക്ടർ എ.വിപിൻദാസും സംഘവും മുറി പരിശോധിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
മുറി കുറ്റിയിട്ട നിലയിലായിരുന്നു. രാവിലെ സംഭവിച്ചതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. ചിറ്റൂർ ഡിവൈഎസ്പി സുന്ദരൻ സ്ഥലത്ത് എത്തി പരിശോധന നടത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
പ്രതികരിക്കാൻ ഇവിടെ എഴുതുക