പാലക്കാട്; ദേശീയ ചലച്ചിത്ര പുരസ്കാര വിവാദത്തില്‍ പ്രതികരണവുമായി നഞ്ചമ്മ രംഗത്ത്. നഞ്ചമ്മയെ മികച്ച ഗായികയായി തെരഞ്ഞെടുത്ത പിന്നാലെ വിമർശനവുമായി സംഗീതജ്ഞന് ലിനു ലാല്‍ രംഗത്തെത്തിയിരുന്നു.
നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു.
ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു.
ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് പ്രതികരണങ്ങളുമായി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നഞ്ചമ്മ നിലപാട് വ്യക്തമാക്കിയത്.
‘ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല’ നഞ്ചമ്മ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക