റിയാദ്: പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ദുരിതത്തിലായ തൊഴിലാളിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. സൗദി അറേബ്യയിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ ദിശയുടെ നേതൃത്വത്തിലായിരുന്നു ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചത്.
കോഴിക്കോട് ചെറുവായൂർ കാര്യതങ്കണ്ടി സുധി എന്നറിയപ്പെടുന്ന ശങ്കര നാരായണനെയാണ് ദിശ വളന്റിയേഴ്സിന്റെ ഇടപെടലിൽ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്.
അസുഖ ബാധിതനായതിനെ തുടർന്ന് മൂന്നു ദിവത്തോളം ചികിത്സ ലഭിക്കാതെ മുറിയിൽ കഷ്ടപ്പെട്ട സുധിയുടെ വിവരം അറിഞ്ഞെത്തിയ ദിശ വളന്റിയേഴ്സ് അദ്ദേഹത്തെ ഉടൻ അൽഖർജ് കിങ് ഖാലിദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു വേണ്ട ചികിത്സയും മറ്റു സൗകര്യങ്ങളും നൽകുകയായിരുന്നു.
വലതു വശം പൂർണ്ണമായി തളർന്നു പോകുകയും സംസാരശേഷി നഷ്ടപ്പെടുകയും ഓർമ്മക്കുറവ് അനുഭവപ്പെടുകയും ചെയ്ത സുധിയെ കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് നാട്ടിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക