പാലക്കാട്: വിനോദ സഞ്ചാരികൾ എന്ന വ്യാജേന 200 ഗ്രാം ഹഷീഷ് ഗുളികകൾ കടത്തിയ യുവാക്കൾ ഒലവക്കോട് അറസ്റ്റിൽ.
തൃശൂർ സ്വദേശി ഷാജിർ, ചൂളൂർ സ്വദേശി അനസ് എന്നിവരെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസും എക്സൈസ് ആന്റി നർകോട്ടിക് വിഭാഗവും ചേർന്ന് പിടികൂടിയത്.
കോളജ് വിദ്യാർഥികൾക്കും പതിവ് ഇടപാടുകാരായ അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ലഹരിയെന്നാണ് പ്രാഥമിക നിഗമനം
ലഹരി കടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും കുളു മണാലിയിൽ എത്തിയത്. യാത്രയ്ക്കുള്ള പണവും അതോടൊപ്പം നാട്ടിലെ ആഡംബര ജീവിതത്തിനുള്ള പണവും തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഹഷീഷ് ഗുളികകൾ വാങ്ങി റോഡ് മാർഗം ഡൽഹിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക