കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയായ ‘വിരുമന്റെ റിലീസ് പ്രഖ്യാപിച്ചു.ഓഗസ്റ്റ് 12ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് കാര്‍ത്തിയുടെ ചിത്രം റിലീസ് ചെയ്യുക.
എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുത്തയ്യയുടേതാണ് തിരക്കഥയും.
സൂര്യയും ജ്യോതികയും ആണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്ടെയ്ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ് സഹനിര്‍മാണം. പ്രകാശ് രാജ്, സൂരി എന്നിവരടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നു.
അതിഥി ഷങ്കറാണ് നായിക. സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍. കൊമ്പൻ എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് വിരുമൻ ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാകും ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക