ഇത്തവണയും ഓണത്തിന് സപ്ലൈകോ സ്പെഷൽ കിറ്റുകൾ തയ്യാറാക്കി വില്പനക്കെത്തിയ്ക്കും. എന്നാൽ, ഈ വര്ഷം പ്രത്യേകതകൾ ഏറെ ഉണ്ടായിരിക്കും. ഈ വർഷം മുതൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ഉത്സവ സീസണുകളിലായിരിക്കും കിറ്റുകൾ നൽകുക. ഓരോ നൂറു കിറ്റിലും ഒരു സമ്മാനം നൽകുമെന്നും ഭക്ഷ്യമന്ത്രി അഡ്വ ജി ആർ അനിൽ വ്യക്തമാക്കി.
50,000 ജീവനക്കാർക്കും ലോട്ടറി ടിക്കറ്റ് വാങ്ങി നൽകി റൈസിംഗ് കെയിൻ സിഇഒ
ഓണത്തോടനുബന്ധിച്ച് 1000 മുതൽ 1200 രൂപവരെ വിലയുള്ള സ്പെഷൽ കിറ്റുകളാണ് തയ്യാറാക്കുന്നത്. സപ്ലൈകോ ഉദ്യോഗസ്ഥർ സർക്കാർ ഓഫീസുകൾ, റസിഡൻസ് അസോസിയേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും അവിടെ നിന്നുള്ള ഓർഡറുകൾ ശേഖരിക്കുകയും ചെയ്ത് കിറ്റുകൾ നേരിട്ട് തന്നെ ഉപഭോക്താക്കൾക്കായി എത്തിക്കും.
‘സബാഷ് ചന്ദ്രബോസ്’; ട്രെയിലർ റിലീസ് ചെയ്തു
ഓണത്തിനായുള്ള സാധനങ്ങളുടെ പട്ടികയിൽ നിന്ന് അവരവർക്ക് ആവശ്യമുള്ള സാധനങ്ങൾ ഓർഡർ നൽകുവാൻ ഉപഭോക്താവിന് അവസരമുണ്ടായിരിക്കും. മാത്രമല്ല, സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വർഷം വിപുലമായ ഓണം ഫെയറുകൾ ഓഗസ്റ്റ് 27 മുതൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക