മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. നാളുകളായി അവതാരകയുടെ വേഷത്തില്‍ സ്ക്രീനിലേക്ക് എത്തിയശേഷം, നടിയായി അശ്വതി എത്തിയപ്പോഴും നിറഞ്ഞ ഹൃദയത്തോടെയുള്ള കയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. തന്റെ ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്കാരവും താരത്തെ തേടിയെത്തി.
‘മാതാപിതാക്കളുടെ ഇടയിലെ വലിയൊരു തെറ്റ് തിരിച്ചറിയുന്നു, പദ്മയുടെ കൂടെ ഒരു ദിവസം’ എന്ന ടൈറ്റിലോടെ അശ്വതി പങ്കുവച്ച വീഡിയോ പാരന്റിംഗിലെ കൂട്ടുത്തരവാദിത്തത്തെ പറയുന്നതും, മക്കളെ സ്നേഹിക്കുന്നു എന്ന് പറയുന്ന മാതാപിതാക്കള്‍ അത് ശരിക്കും ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കാന്‍ ഉതകുന്നതുമാണ്.
മക്കളുടെ കൂടെ സമയം ചിലവഴിക്കുന്നുണ്ടോ എന്നതിലല്ല കാര്യമെന്നും, ചിലവഴിക്കുന്നു എന്ന് പറയുന്ന സമയം നമ്മള് ശരിക്കും അവരുടെ കൂടെ ഉണ്ടാകാറുണ്ടോ എന്നാണ് അശ്വതി ചോദിക്കുന്നത്. പലപ്പോഴും തന്റെ കാര്യത്തിലും അങ്ങനെയാണ് സംഭവിക്കാറുള്ളതെന്നും അശ്വതി പറയുന്നു.
‘പദ്മയുടെ കൂടെ സമയം ചിലവഴിക്കുമ്പോള്‍ അവള് പലപ്പോഴും ചോദിക്കുന്നത് അമ്മ ആ ഫോണ്‍ ഒന്ന് മാറ്റി വയ്ക്കാമോ എന്നാണ്. പിന്നെ ഞാന്‍ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്, അവരുടെ കൂടെ എന്ന് പറയുമെങ്കിലും ഞാന്‍ പലപ്പോഴും അവളുടെ കൂടെയായിരിക്കില്ല. ഫിസിക്കലി മാത്രമല്ല അവര്‍ക്ക് നമ്മളെ വേണ്ടത്. മെന്റലി നമ്മള് അവിടെ ആയിരിക്കുക എന്നതാണ് പ്രധാനം’ അശ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക