സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. ബാങ്കിന്റെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.00 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 2.80 ശതമാനത്തിൽ നിന്നാണിത്.
‘തല്ലുമാല’യ്ക്ക് യു/എ സർട്ടിഫിക്കറ്റ്; 12ന് തീയേറ്ററുകളിലെത്തും
181 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.65 ശതമാനം പലിശനിരക്ക് ഉണ്ടായിരിക്കും. നേരത്തെ ഇത് 4.30 ശതമാനം ആയിരുന്നു. രണ്ട് വർഷത്തിൽ കൂടുതലും മൂന്ന് വർഷം വരെയും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 5.50 ശതമാനം പലിശ നൽകുന്നത് തുടരുമെന്നും ബാങ്ക് വ്യക്തമാക്കുന്നു.
വൺപ്ലസ് 10 ടി അടുത്തയാഴ്ച വിൽപ്പനയ്ക്കെത്തും
അതേസമയം, ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.30 ശതമാനം പലിശ ലഭിക്കും. 1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.45 ശതമാനം പലിശ നിരക്ക് തുടർന്നും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക