റെയിൽവേ ഇൻഫർമേഷൻ ഓഫീസുകളുടെ പേരിനു ഇനി വ്യത്യാസം വരും. ഈ ഇൻഫർമേഷൻ സെന്ററുകൾക്ക് ഇനി സഹ് യോഗ് എന്നായിരിക്കും പേര്. പേര് മാറ്റിക്കൊണ്ട് റെയിൽവേ ബോർഡ് ഉത്തരവിറക്കിയിട്ടുണ്ട്.
പാക് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു; ബലൂച് വിമതര്‍ വെടിവച്ചിട്ടതെന്ന് സംശയം
ഇൻഫർമേഷൻ സെന്ററുകളിൽ നിന്ന് വിവരങ്ങൾ നൽകുക എന്നത് മാത്രമല്ല, യാത്രക്കാർക്ക് വീൽ ചെയർ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നുമുണ്ട്. പേര് മാറ്റിയ വിവരം നിർദേശമായി തന്നെ എല്ലാ മേഖലാ കേന്ദ്രങ്ങൾക്കും നൽകി.
‘പുല്ലി’ന് 44മത് മോസ്കോ ചലച്ചിത്രമേളയിൽ ഒഫീഷ്യൽ സെലക്ഷൻ
യാത്രയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറയുവാനും യാത്രക്കാർക്ക് ഈ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനാലാണ് സേവനം എന്ന് അർഥം വരുന്ന സഹ് യോഗ് എന്ന പേര് തന്നെ നൽകിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക