സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തിൽ വർധനവ്. കഴിഞ്ഞ വർഷം ജൂലൈയിൽ 1,675 കോടിയായിരുന്നു ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത്. കേന്ദ്ര സർക്കാർ ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയ ശേഷം നികുതി വരുമാനം വർധിക്കുന്നത് നല്ല സൂചന തന്നെയാണ്. എന്നിരുന്നാൽ പോലും ലക്ഷ്യത്തിലേക്ക് എത്തുവാൻ സാധിച്ചിട്ടില്ല.
കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യം, പുതിയ അൺലിമിറ്റഡ് പ്ലാനുമായി ജിയോ
കഴിഞ്ഞ മാസം 2,161 കൂടിയായി വരുമാനം വർധിച്ചിരുന്നു. വർഷം തോറും പതിനാല് ശതമാനം വർധനവാണ് സർക്കാർ കണക്കു കൂട്ടുന്നത്. എന്നാൽ, ഇതിലേയ്ക്ക് എത്തണമെങ്കിൽ 1300 കോടിയോളം രൂപ കഴിഞ്ഞ മാസം അധികമായി കിട്ടണമായിരുന്നു.
ക്രൂഡ് ഓയിൽ കയറ്റുമതി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ
നേരത്തെ ഉണ്ടായിരുന്ന നഷ്ടപരിഹാര പാക്കേജ് തുടർന്ന് പോന്നിരുന്നെങ്കിൽ ഇത്രയും തുക തന്നെ സംസ്ഥാന സർക്കാരിന് അധികമായി കേന്ദ്രത്തിൽ നിന്ന് ലഭിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക