കൊച്ചി: വൈകി അവധി പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ അറിയിപ്പുമായി എറണാകുളം ജില്ലാ കലക്ടർ രേണു രാജ്. ‘ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർഥികളെ തിരിച്ചയയ്ക്കേണ്ടതില്ലെന്നും അറിയിക്കുന്നു’ എന്നാണ് രേണു രാജ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
സ്കൂളുകളിലും വിദ്യാർഥികൾ എത്തിയതിനു ശേഷം അവധി പ്രഖ്യാപിച്ചതിനെതിരെ കലക്ടറുടെ പേജിൽ വൻ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അറിയിപ്പ്. ഇന്നലെ മുതൽ വിദ്യാർഥികളും മാതാപിതാക്കളും കലക്ടറുടെ പേജിൽ അഭ്യർഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് ഇന്നു രാവിലെ 8.25നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക