പാറശ്ശാല: പാറശ്ശാല പഞ്ചായത്തിലെ 156,157,158,182 അങ്കണവാടികളുടെ നേതൃത്വത്തിൽ കൗമാരപ്രായക്കാരായ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലഹരി വിമുക്ത കൗമാരം, സാമൂഹ്യമാധ്യങ്ങളുടെ ഉപയോഗവും സുരക്ഷയും എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. പരശുവയ്ക്കൽ പ്രാധമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സാബു, പത്രപ്രവർത്തകനായ ഹരി പെരുങ്കടവിള എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
ഹയർസെക്കൻ്ററി തലം വരെയുള്ള 20 വിദ്യാർഥികൾ ക്ലാസിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം പുല്ലൂർക്കോണംക്രിസ്തുദാസ്, അങ്കണവാടി വർക്കർമാരായ മിനി, ദീപകുമാരി, ലീല, ശ്രീകല എന്നിവർ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക