റോഡിൽ കുഴഞ്ഞു വീണ ഡ്രൈവർക്ക് രക്ഷകനായ പോലീസുകാരന് ആദരവുമായി ആലുവ നജാത്ത് ആശുപത്രി.
കഴിഞ്ഞ കർക്കിടക വാവ് ബലി ദിവസമാണ് ഗുഡ്സ് ഓട്ടോ ഓടിക്കുന്നതിനിടയിൽ ഡ്രൈവറായ കാദർ ആലുവ പാലസ് റോഡിൽ വച്ച് കുഴഞ്ഞു വീണത്.
ഉടൻ തന്നെ കാദറിനെ
പോലീസുകാരനായ ആൽഫിറ്റ് ആൻഡ്രോസാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചത്.
ഒരു ജീവൻ രക്ഷിക്കാൻ ഇദ്ദേഹം കാണിച്ച നല്ല മനസിനുള്ള അംഗീകാരമായാണ് നജാത്ത് ആശുപത്രി ആൽഫിറ്റിനെ ആദരിച്ചത്.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ സബ് ഇൻസ്പെക്ടർ ബാവ ആൽഫിറ്റിന് ഉപഹാരം നൽകി പരിപാടി ഉത്ഘാടനം ചെയ്തു.
ആശുപത്രി ഡയറക്ടർ എം.അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് ഖാദറിന് വിദഗ്ദ ചികിത്സ നൽകിയ ഡോക്ടർമാരായ മുഹിയുദ്ധീൻ ഹിജാസിനെയും,
റിഷാനയേയും എ.എസ്.ഐ ശ്രീകുമാർ പൊന്നാടയണിയിച്ചു ആദരിച്ചു.
ഡോക്ടർമാരായ മുഹമ്മദ് റിയാദ്,എം.സജിത്ത്,
ക്യാഷ്വാലിറ്റി പി.ആർ.ഒ സഗീർ അറക്കൽ നഴ്സിങ് സൂപ്രണ്ട് റോണിയ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക