ബ്രഹ്മശ്രീ കരുണാകര ഗുരുവിന്റെ 96 മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി 2022 ഓഗസ്റ്റ് 10ന് കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂരിനടുത്ത കൈതപ്രത്ത് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ കണ്ണൂരിൽ അറിയിച്ചു’ ശാന്തിഗിരി ആശ്രമം സ്ഥാപകനും ശാന്തിഗിരി പരമ്പരയുടെ എക്കാലത്തെയും ആത്മീയ ആചാര്യനുമായ ബ്രഹ്മശ്രീ കരുണാകര ഗുരുവിന്റെ 96 മത് ജയന്തി ഗുരു മാർഗം പ്രകാശ് സഭയുടെ ആഭിമുഖ്യത്തിൽ ഗുരുവിന്റെ ജന്മം കൊണ്ട ആലപ്പുഴയിൽ വച്ച് 2022 സെപ്റ്റംബർ ഒന്നിന് ആഘോഷിക്കുകയാണ്.
ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് ഗുരുമാർഗം പ്രകാശ സഭയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ ഗുരുവിശ്വാസികളുടെ സമ്മേളനം സംഘടിപ്പിക്കുന്നത്. ഗുരു മാർഗ്ഗം അതിന്റെ വിശുദ്ധിയോടെയും മഹത്വത്തോട്യും പുനസ്ഥാപിക്കുക, ഗുരുവിന്റെ പ്രസ്ഥാനങ്ങളെ ഗുരു മാർഗ്ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരിക, ഗുരു കൽപ്പന അനുസരിച്ചുള്ള ഭരണക്രമം ശാന്തിഗിരിയിൽ സാധ്യമാക്കുകയും അത് അർഹരായ കൈകളിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് ഗുരു മാർഗം പ്രകാശ് സഭയുടെ ലക്ഷ്യമെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പി കെ കുഞ്ഞിക്കണ്ണൻ പാലയാട് ജിതേഷ് കെ കണ്ണൻ ബാലകൃഷ്ണൻ കവിയൂർ രാംമനോഹർ ജി ബാലൻ പൂവാലി തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക