പത്തനംതിട്ട: കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് താഴുന്നില്ല. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.
ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി ഡാമിൽനിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്ന് കൂട്ടും. ഇടുക്കി ഡാമിലെ ജലനിരപ്പ് 2386.78 അടിയായി ഉയർന്നു. അഞ്ച് ഷട്ടറുകളിലൂടെ സെക്കൻഡിൽ 300 ക്യൂസെക്സ് വെള്ളമാണ് പുറത്തുവിടുന്നത്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 അടിയായി. സെക്കൻഡിൽ 7560 ക്യൂസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്നത്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ എട്ടുമണി മുതല്‍ ഡാമിന്റെ 13 ഷട്ടറും ഉയർത്തും. സെക്കൻഡിൽ 8627 ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക