കൊച്ചി: കഞ്ചാവ് എല്ലാ രോഗങ്ങൾക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോഗിക്കുമെന്നും എക്സൈസിനോട് അറസ്റ്റിലായ വ്ളോഗര്‍.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ച കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ എക്സൈസ് ഉദ്യോഗസ്ഥരോട് കഞ്ചാവിന്റെ ഗുണങ്ങളെപ്പറ്റി വിവരിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ആണ് കഞ്ചാവ് ലഹരിയിൽ റാപ്പ് ഗാനത്തിന്റെ ശൈലിയില്‍ കഞ്ചാവിന്റെ ഗുണം വിവരിച്ച് എക്സൈസ് ഓഫിസിനുള്ളില്‍ പ്രകടനം നടത്തിയത്.
എക്സൈസ് ഓഫീസിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഞ്ചാവിന്റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുന്നത്. താനൊരു രോഗിയാണ്, അതുകൊണ്ടാണ് കഞ്ചാവ് ഇപയോഗിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവരെ പീഡിപ്പക്കരുതെന്നുമാണ് വാദം.
കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോഗങ്ങൾക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോഗിക്കുമെന്നും ഇയാൾ എക്സൈസിനോട് പറഞ്ഞു. കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല.
മനുഷ്യനാണ് ഏറ്റവും വിഷം. ഞാൻ പ്രകൃതി സ്നേഹിയാണ്’- ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറഞ്ഞു. കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക