കണ്ണൂർ: സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കോൺഗ്രസ് കൗൺസിലർ വി.പി.കൃഷ്ണകുമാർ അറസ്റ്റിൽ.
ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടിച്ചത്.
കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ കൗൺസിലർ ഒളിവിൽ പോയിരുന്നു. ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക