‘ശ്ശെടാ ഇങ്ങേരിത് എന്ത് ഭാവിച്ചാ’ എന്ന് ഒരാള്‍, ന’മ്മളെയൊക്കെ ഈ മനുഷ്യര്‍ വീട്ടില്‍ ഇരുത്തുമല്ലോ’യെന്ന് മറ്റൊരാള്‍..
കിടിലന്‍ ലുക്കിലുള്ള മമ്മൂക്കയുടെ പുത്തന്‍ ചിത്രങ്ങള്‍ വീണ്ടും വൈറല്‍ ആവുകയാണ്. താരത്തിന്റെ പുതിയ ചിത്രം എപ്പോഴത്തെയും പോലെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
അങ്കമാലിയില്‍ വസ്ത്രസ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മമ്മൂക്കയുടെ ചിത്രങ്ങളാണ് ആരാധകര്‍ പങ്കുവച്ചിട്ടുള്ളത്.
ചിത്രത്തിന് പിന്നാലെ നിരവധിപ്പേരാണ് കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ‘ഒരാഴ്ച്ച മുന്‍പ് മമ്മൂക്ക ഹരിപ്പാട് തുടങ്ങി വെച്ചതിന്റെ ബാക്കി പൂരം ഇന്ന് അങ്കമാലിയില്‍’ എന്നാണ് ഒരാളുടെ പ്രതികരണം.
കഴിഞ്ഞയാഴ്ച ഹരിപ്പാട് പുതിയതായി ആരംഭിച്ച സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
പ്രിയതാരത്തെ ഒന്നു കാണാനായി ജനപ്രവാഹമായിരുന്നു അന്ന് ഉദ്ഘാടനവേദിയിലേക്ക്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക