പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ അൽഫോൺസ് പുത്രൻ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജിന്റെ നായികയായി നയൻതാര എത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ കൗതുകത്തോടും ആകാംക്ഷയോടെയുമാണ് പ്രേക്ഷകർ നോക്കി കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
ഈ വർഷം ഓണം റിലീസ് ആയി ഗോൾഡ് പ്രേക്ഷകന് മുന്നിൽ എത്തുമെന്നാണ് അൽഫോൺസ് പുത്രൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ’ഈ ഓണത്തിന് സ്വർണം ഉരുകുകയാണ്’, എന്ന് കുറിച്ച് കൊണ്ടാണ് അൽഫോൺസ് റിലീസ് വിവരം അറിയിച്ചത്. എന്നാൽ തിയതിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പങ്കുവച്ചിട്ടിട്ടില്ല. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന ഒരു അൽഫോൺസ് പുത്രൻ ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ഗോൽഡിനായി കാത്തിരിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരന്‍ ആണെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക