കണ്ണൂർ: ജില്ലാ സൈനിക ബോര്‍ഡ് മുഖേന വര്‍ഷത്തില്‍ ഒരു തവണ നല്കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കുറവുള്ള പെന്ഷന് ലഭിക്കാത്ത വിമുക്ത ഭടന്മാര്/വിധവകള്‍ക്ക് അപേക്ഷിക്കാം.
വരുമാന സര്‍ട്ടിഫിക്കറ്റ്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് (സാക്ഷ്യപ്പെടുത്തിയത്), ഡിസ്ചാര്‍ജ് ബുക്ക് ,ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം സെപ്റ്റംബര്‍ 30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04972700069.
പ്രതികരിക്കാൻ ഇവിടെ എഴുതുക