ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് കഴിഞ്ഞ വാരം പുറത്തെത്തിയ സീതാ രാമം. കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി ആയിരുന്നു ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റം.
പുതിയ ചിത്രം സീതാ രാമത്തിന് തെലുങ്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളും അങ്ങനെ തന്നെ. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വാരത്തിലെ ആഗോള ഗ്രോസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ആഗോള മാര്‍ക്കറ്റില്‍ നിന്ന് ആദ്യ വാരം കൊണ്ട് 40 കോടിയില്‍ അധികമാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം 5.25 കോടി നേടിയിരുന്ന ചിത്രം യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് നേടിയത്.
പ്രീ റിലീസ് പ്രീമിയറുകളില്‍ നിന്നടക്കം ചിത്രം നേടിയ യുഎസ് ഓപണിംഗ് 1.67 കോടി ആയിരുന്നു, ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 25 കോടി ആയിരുന്നു. ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് 33 കോടിയും ചിത്രം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക