രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതോടനുബന്ധിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ജനങ്ങൾ സ്വന്തം ഭവനങ്ങൾക്ക് മുന്നിൽ ദേശീയ പതാകയുയർത്തി സ്വാതന്ത്ര്യദിനത്തെ വരവേൽക്കുകയാണ്. നമ്മുടെ ദേശീയ പതാകയിലെ അശോകചക്രത്തിന്റെ പ്രാധാന്യമെന്തെന്ന് കൂടുതലറിയാം.
1947 ജൂലൈ 22ആം തീയതിയാണ് അശോകചക്രം ദേശീയപതാകയിൽ ഉൾക്കൊള്ളിച്ചത്. നാവിക-നീലനിറത്തിലാണ് ദേശീയപതാകയിൽ അശോക ചക്രം ചിത്രീകരിക്കുന്നത്. ഭാരതത്തിന്റെ ദേശീയ ചിഹ്നം ആയി സ്വീകരിച്ചിട്ടുള്ള അശോകന്റെ സിംഹസ്തംഭത്തിന്റെ ചുവട്ടിലും അശോകചക്രം ചിത്രീകരിച്ചിട്ടുണ്ട്.
ധർമചക്രത്തിന്റെ ഒരു ചിത്രീകരണം ആണ് അശോക ചക്രം. അശോക ചക്രത്തിന് 24 ആരക്കാലുകൾ ഉണ്ട്. ബുദ്ധന്റെ തത്ത്വചിന്തയുടെ വേരുകളുള്ള അതിന് ആഴത്തിലുള്ള ആത്മീയ പ്രാധാന്യവും ഉണ്ട്. പുരോഗതിയിലേക്ക് നീക്കുകയും സ്തംഭനാവസ്ഥയെ തടയുകയും ചെയ്യുന്ന നിരന്തരമായ ചലനത്തെയാണ് ചക്രം സൂചിപ്പിക്കുന്നത്. അശോക് ചക്രത്തിൽ പരാമർശിച്ചിരിക്കുന്ന എല്ലാ ആരക്കാലുകളും രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതിനുള്ള നിർദേശങ്ങളെ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക