ഇന്ന് ആളുകളിൽ കൂടുതലും സ്ട്രോക്ക് വർധിക്കുകയാണ്. രക്തയോട്ടത്തിലെ തടസ്സം മൂലം തലച്ചോര്‍ തകരാറിലാവുന്ന രോഗാവസ്ഥയാണു മസ്തിഷ്കാഘാതം (സ്ട്രോക്ക്). മരണത്തിനു വരെ കാരണമാകുന്ന ഗുരുതര രോഗമാണിത്. സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണ് മസ്തിഷ്കാഘാതം കണ്ടുവരുന്നത്. എന്നാല്‍ ഈയിടെയായി കേരളത്തിലുള്‍പ്പെടെ യുവാക്കളിലും ഇതു വ്യാപകമായതായി കാണുന്നു.
ജീവിത ശൈലീയിലെ മാറ്റം കൂടുതൽ ആളുകൾക്ക് ‘യങ് സ്ട്രോക്ക്’ വരാൻ കാരണമാകുന്നു. എന്താണ് ‘യങ് സ്ട്രോക്ക്’ എന്ന് പലർക്കും സംശയമുണ്ടാകും. 35–50 വയസുള്ളവരിലാണ് ‘യങ് സ്ട്രോക്ക്’ കൂടുതലായി കണ്ടു വരുന്നത്. ഇന്നത്തെ ജീവിതരീതികൾ കാരണം രക്തസമ്മർദവുമുള്ളവരുടെ എണ്ണം വർധിക്കുകയാണ്.
തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ അടയുകയോ രക്തധമനി പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നു. തന്മൂലം മസ്തിഷ്കകലകള്‍ക്ക് ലഭിക്കുന്ന ജീവവായുവും പോഷകങ്ങളും തടയപ്പെടുകയും ചെയ്യും.
ഇതിനെത്തുടര്‍ന്നുണ്ടാകുന്ന നാഡീവ്യവസ്ഥയിലെ തകരാറുകള്‍മൂലം ശരീരത്തിന്റെ ഒരു വശം തളരുക, കൈകാലുകളില്‍ ബലക്ഷയമുണ്ടാകുക, ശരീരഭാഗങ്ങളില്‍ സ്പര്‍ശനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ച എന്നിവ ഭാഗികമായോ പൂര്‍ണമായോ നഷ്ടമാകുക, കണ്ണുകള്‍ ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുക, സ്ഥലകാലബോധം നഷ്ടമാകല്‍, അപസ്മാരം (ജന്നി),തലവേദന എന്നിവയും ലക്ഷണങ്ങളിലുള്‍പ്പെടാം. ഇതാണ് മസ്തിഷ്കാഘാതം.
ഇതിന്റെ പ്രധാന കാരണം. വ്യായാമമില്ലാത്ത ജോലി, ഫാസ്റ്റ് ഫുഡ്, പുകവലി എന്നിവയും രക്തസമ്മർദം കൂട്ടും. പ്രമേഹം, അമിതവണ്ണം, രക്തസമ്മർദം എന്നിവ കുറയ്ക്കാനും സമ്മർദ്ദം ഇല്ലാതാക്കാനും വ്യായാമത്തിലൂടെ സാധിക്കും. കൃത്യമായി ഉറങ്ങുന്നതും തലച്ചോറിന്റെ ആരോഗ്യത്തിനു പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക