മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. തനിക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ക്രഷ് തോന്നിയ നടനെ പറ്റി നവ്യ തുറന്നു പറഞ്ഞിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് അവതാരയുടെ ചോദ്യത്തിന് മറുപടിയായാണ് നവ്യ ഇക്കാര്യം സംസാരിച്ചത്.
കുഞ്ചാക്കോ ബോബനോടാണ് തനിക്ക് ക്രഷ് തോന്നിയിട്ടുള്ളത്. ഒന്നിച്ച് അഭിനയിച്ച സമയത്ത് താൻ അക്കാര്യത്തെപ്പറ്റി അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും നവ്യ പറഞ്ഞു. താൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അദ്ദേഹം സിനിമയിൽ സജീവമാകുന്നത്.
ആ സമയത്ത് ടി.വിയിലോക്കെ കാണുമ്പോൾ തനിക്ക് കല്യാണം കഴിച്ച പോലത്തെ ചമ്മലായിരുന്നു താൻ അത്രമാത്രം ആരാധിച്ചിരുന്ന നാടനായിരുന്നു കുഞ്ചാക്കോ ബോബനെന്നും നവ്യ പറഞ്ഞു. അദ്ദേഹത്തിന്റെ വിജയിച്ചതും പരാജയപ്പെട്ടതുമായ എല്ലാ സിനിമകളും താൻ കണ്ടിട്ടുണ്ടെന്നും നവ്യ കൂട്ടിച്ചേർത്തു.
താൻ ഏറ്റവും കൂടുതൽ ചമ്മിയിട്ടുളളത് ഹിന്ദി പറഞ്ഞിട്ടാണെന്നും നവ്യ പറഞ്ഞു.വിവാഹം കഴിഞ്ഞ് മുബെെയിൽ ജീവിതം തുടങ്ങിയ സമയത്ത് താൻ ഹിന്ദി പറയാൻ കുറെ ബുദ്ധി മുട്ടിയിരുന്നെന്നും, ആസമയത്താണ് താൻ കൂടുതലും ചമ്മിയതെന്നും നവ്യ കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക