നെടുമ്പാശേരി: അകപ്പറമ്പ് ആറു സെന്റ് കോളനി നിവാസി അശോകന്റെ വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ഏതാനും മീറ്റർ അകലെ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
വാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അബുവിനെ ഇന്നലെ മുതൽ കാണാതായിരുന്നു.
മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക