ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘കനകരാജ്യ’ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കേരളത്തിന്റെ തനത് ഭംഗിയും മലനിരകളും പാടവരമ്പും എല്ലാമുള്ള പോസ്റ്ററിൽ ഒരു നാട്ടുവഴിയിലൂടെ സൈക്കിൾ ചവിട്ടി വരുന്ന ഇന്ദ്രൻസ് ആണുള്ളത്. പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വസ്ത്രങ്ങളും പാടത്തെ കോലവും എല്ലാം ഹരിതാഭമായൊരു കാലത്തെ ഓർമിപ്പിക്കുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക