മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
ഇപ്പോഴിതാ എട്ടാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെ നസ്രിയയോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ്. ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് നസ്രിയക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചും ജീവിക്കുന്നതിനെ കുറിച്ചും പറഞ്ഞത്. വീട്ടിലും ഷൂട്ടിങ് സെറ്റിലുമെല്ലാം നസ്രിയ ഒരുപോലെയാണെന്നും താൻ രണ്ടിടത്തും അഭിനയിക്കുന്ന ആളാണെന്നുമാണ് ഫഹദ് പറഞ്ഞത്. ഫഹദിന്റെ വാക്കുകൾ ഇങ്ങനെ.
‘നസ്രിയക്കൊപ്പം അഭിനയിക്കുന്നതും ജീവിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. എന്റെ ജോലി എന്താണെന്ന് മനസിലാക്കുന്ന ഒരാളെ തന്നെ പങ്കാളിയായി കിട്ടിയത് വലിയ ഭാഗ്യമാണ്. എനിക്ക് കൂടുതല്‍ കാര്യങ്ങൾ കണ്ടെത്താനും ചെയ്യാനുമുള്ള ഇടം നസ്രിയ ഒരുക്കി തരുന്നുണ്ട്. സെറ്റിലും വീട്ടിലുമെല്ലാം അവള് ഒരാള്‍ തന്നെയാണ്,’ ‘വീട്ടിൽ അഭിനയിക്കരുതെന്ന് നസ്രിയ എന്നോട് പറയാറുണ്ട്. അവൾ വീട്ടിൽ അഭിനയിക്കാറില്ല. എന്നോടാണ് പറയാറ്. ഷമ്മിയെ ഇടയ്ക്കിടെ വീട്ടിൽ കാണാമെന്ന് നസ്രിയ പറയാറുണ്ട്. അപ്പോൾ അവൾ സ്റ്റോപ്പ് ആക്ടിങ് എന്ന് പറയും. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും എനിക്ക് അറിയില്ല.’ ഫഹദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക