മേടക്കൂർ
വർഷത്തിന്റെ ആദ്യപകുതിയിൽ തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. ചിലവുകളും വർധിക്കുന്നതാണ്. എന്നാൽ രണ്ടാം പകുതിയിൽ ദീർഘകാലമായി കാത്തിരുന്ന പല കാര്യങ്ങളും നടക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.
ഇടവക്കൂർ
പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ ചെയ്തു തീർക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ഒരുപാട് കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നേടാനാകും. വർഷത്തിന്റെ ആദ്യപകുതി കഴിഞ്ഞാൽ തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു.
മിഥുനക്കൂർ
വർഷത്തിന്റെ ആരംഭം അത്ര ഗുണകരമായിരിക്കില്ല. പല കാര്യങ്ങൾക്കും പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ ഉണ്ടാകും. എന്നാൽ രണ്ടാം പകുതിയിൽ വരുമാനം വർധിക്കും. പല ആഗ്രഹങ്ങളും സഫലമാകും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. തടസ്സങ്ങൾ പൂർണമായി ഒഴിവാകും. കുടുംബജീവിതം സന്തോഷകരമാകും.
കർക്കടകക്കൂർ
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാവാം. ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്ന കാലമാണ്. ധനസ്ഥിതി മെച്ചപ്പെടും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. വർഷത്തിന്റെ രണ്ടാം പകുതിയിൽ അന്യ നാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹമുണ്ടെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ കഴിയും.
ചിങ്ങക്കൂർ
വർഷത്തിന്റെ ആദ്യപകുതി ദൈവാധീനം കുറഞ്ഞ കാലമായിരിക്കും. പലകാര്യങ്ങൾക്കും അവിചാരിതമായ തടസ്സങ്ങൾ ഉണ്ടാവും. എന്നാൽ രണ്ടാം പകുതിയിൽ പല ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ഉപരിപഠനത്തിന് അവസരം ലഭിക്കും. അപവാദം കേൾക്കാനിടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക.
കന്നിക്കൂർ
അവിവാഹിതരുടെ വിവാഹം നടക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും കുടുംബജീവിതം സന്തോഷകരമായിരിക്കും. പുതിയ സൗഹൃദങ്ങളും പങ്കാളിത്വങ്ങളും സ്ഥാപിക്കും. ധാരാളം പണം കൈവശം വന്നുചേരും. വർഷത്തിന്റെ അവസാനപാദത്തിൽ അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പുതിയ സംരംഭങ്ങൾ ഒന്നും ഈ കാലത്ത് തുടങ്ങരുത്.
തുലാക്കൂർ
ദീർഘകാലമായി അലട്ടികൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും അവസാനം ഉണ്ടാകും. വർഷത്തിന്റെ ആദ്യപാദം അത്ര മെച്ചമല്ല. അവിവാഹിതരുടെ വിവാഹം നടക്കും. ബിസിനസ് വർധിക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാനും സാധ്യത ഉണ്ട്. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറും.
വൃശ്ചികക്കൂർ
ഗുണദോഷ സമ്മിശ്രമായിട്ടുള്ള വർഷം ആണിത്. സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. തീർഥ യാത്രയിൽ പങ്കെടുക്കും. മക്കളെ കൊണ്ട് സന്തോഷിക്കാൻ അവസരം ലഭിക്കും. വർഷാവസാനം സാമ്പത്തിക ഞെരുക്കത്തിന് ഇടയുണ്ട്. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾ ഈ വർഷ ആരംഭം തന്നെ തുടങ്ങുക.
ധനുക്കൂർ
ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർഥികൾ പഠനത്തിൽ ഉത്സാഹം പ്രകടിപ്പിക്കും.പുതിയ വീട് സ്വന്തമാക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ഉദ്യോഗാർഥികൾക്ക് ജോലിയിൽ പ്രവേശിക്കാനാവും. കുടുംബത്തിൽ ഒരു സന്തതി പിറക്കാനും ഇടയുണ്ട്.
മകരക്കൂർ
കഴിഞ്ഞ വർഷത്തെ പോലെ തന്നെ ആയിരിക്കും ഈ വർഷത്തിന്റെ ആദ്യ പകുതിയും. രണ്ടാം പകുതിയിൽ പുതിയ വാഹനത്തിന് യോഗം തെളിയും. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. വർഷാവസാനം കൂടുതൽ മികച്ചത് ആയിരിക്കും. മക്കളുടെ നേട്ടത്തിൽ സന്തോഷിക്കാൻ ആകും.
കുംഭക്കൂർ
പൊതുവേ ദൈവാധീനമുള്ള കാലമാണ്. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാനാകും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നില തൃപ്തികരമാണ്. വർഷാവസാനം പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാവാനും മറ്റും സാധ്യത ഉണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
മീനക്കൂർ
നഷ്ടപ്പെട്ട ചില സാധനങ്ങൾ തിരിച്ചു കിട്ടുന്ന വർഷമാണിത് .ബിസിനസ് ലാഭകരമാകും. അംഗീകാരങ്ങളും ബഹുമതികളും നേടാനാകും. കുടുംബജീവിതം സന്തോഷകരമാണ്. ചിലർക്ക് സ്ഥലമാറ്റം ലഭിക്കാൻ ഇടയുണ്ട്. വർഷാവസാനം സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചമാകും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക